തിരുവനന്തപുരം: ഐഎസ് ഭീകരരില്‍ നിന്ന് മോചിതനായി ജന്മനാട്ടില്‍ തിരിച്ചെത്തിയ ഫാ.ടോം ഉഴുന്നാലിലിനെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളാരും കൊച്ചി വിമാനത്താവളത്തിലെത്താഞ്ഞത് മോശമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതില്‍ അനൗചിത്യമുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തെ കുറച്ചുകൂടി ഗൗരവമായി കാണേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫാ.ടോം ഡല്‍ഹിയിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രിയും എംപിയും ബംഗളൂരു എത്തിയപ്പോള്‍ കര്‍ണ്ണാടകയിലെ മന്ത്രിയടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. എന്നാല്‍ കേരളത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളും ആരും എത്തിയില്ല.
അതേസമയം വൈദികരുടെയും സന്യസ്തരുടെയും വന്‍നിരയും ഫാ. ടോമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ.മാണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും ഫാ.ടോമിനെ സ്വീകരിക്കാനെത്തി.