വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിപണിയില്‍ അരിവില കിലോയ്ക്ക് 55 രൂപ വരെ എത്തി റെക്കോഡിട്ടിരിക്കുകയാണിപ്പോള്‍. പക്ഷേ സര്‍ക്കാര്‍ അതൊന്നുമറിയാതെ ഒന്നാം വാര്‍ഷികത്തിന്റെ ആഘോഷ ലഹരിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ അരിവില 50 രൂപ കടന്നപ്പോള്‍ ശക്തമായ പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് അരി എത്തിക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് താഴേക്ക് വന്നഅരി വിലയാണ് ഇപ്പോള്‍ വീണ്ടും ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അരിവില കിലോയ്ക്ക് അഞ്ചു രൂപവരെ കൂടി.

Top