കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു, പൊലീസ് നിഷ്‌ക്രിയമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. പ്രതികള്‍ സംസ്ഥാനം വിട്ടുപോയെങ്കില്‍ ഉത്തരവാദിത്തം പൊലീസിനാണെന്നും, മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്നും, പൊലീസ് നിഷ്‌ക്രിയമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ക്കായി ആംബുലന്‍സ് ഉപയോഗിക്കുന്ന പ്രവണത തടയണം. സംഘടനകള്‍ക്ക് പരിപൂര്‍ണ്ണ നിയന്ത്രണം നല്‍കാതെ സര്‍ക്കാരിന് ഇടപെടാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഏത് പുതിയ പദ്ധതികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അതിനെ എതിര്‍ക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ പാത ഉദഘാടനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എതിര്‍ത്തവര്‍ പിന്നീട് പദ്ധതിക്കൊപ്പം നിന്നു.

വന്‍കിട പദ്ധതികള്‍ ലക്ഷ്യമിട്ടാല്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. സമയോചിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെ എ എസ് ശമ്പളം ഉദ്യോഗസ്ഥരുടെ കഴിവ് കാരണമെന്ന് പുതുക്കി നിശ്ചയിച്ചത്.എതിര്‍പ്പുകളെ മറികടക്കാനാവുമെന്നും ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top