തിരുവനന്തപുരം : ജനജാഗ്രതാ യാത്രയ്ക്ക് സ്വര്‍ണക്കടത്തുകേസ് പ്രതിയുടെ വാഹനം ഉപയോഗിച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയ ജീര്‍ണതയ്ക്ക് ഉദാഹരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കള്ളക്കടത്തുപ്രതിയുടെ കാറില്‍ സഞ്ചരിച്ച് കോടിയേരി എന്തുതരം ജനജാഗ്രതാ യാത്രയാണ് നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു.