പൊലീസ് അതിക്രമം ; ഇടതു ഭരണത്തില്‍ സംസ്ഥാനം തളരുകയാണെന്ന് രമേശ് ചെന്നിത്തല

Ramesh chennithala

പത്തനംതിട്ട : ഇടതു ഭരണത്തില്‍ സംസ്ഥാനം തളരുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് അതിക്രമമാണു സംസ്ഥാനത്തു നടക്കുന്നത്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ പൊലീസിനു കഴിയുന്നില്ല. പൊലീസിന്റെ വീഴ്ചയെക്കുറിച്ചു മാത്രം പറയാനാണു മുഖ്യമന്ത്രിക്കു നിയമസഭയില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ആര്‍എസ്എസിന്റെ അജന്‍ഡയാണു മോദി നടപ്പിലാക്കുന്നത്. വിദ്വേഷത്തിന്റെയും ഭയപ്പെടുത്തലിന്റെയും ഭരണമാണു നടക്കുന്നത്. മോദി ഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനു കോണ്‍ഗ്രസ് തയാറാകുകയാണെന്നും രമേശ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പാട്രിക്ക് കെ.പാപ്പച്ചന്‍, റോമി വര്‍ഗീസ് ജോണ്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

Top