തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയുടെ രാജി കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പാര്‍ട്ടി പറഞ്ഞാല്‍ രാജി എന്നാണ് മണി പറഞ്ഞത്. പാര്‍ട്ടിയുടെ തീരുമാനത്തിനായി കാതോര്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മോശം പ്രയോഗങ്ങളിലൂടെ മണി നിരന്തരം സ്ത്രീകളെ ആക്ഷേപിക്കുന്നു. ഒരു മന്ത്രിയും ഇത്രയും മ്ലേച്ഛമായ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രമിച്ചത് മന്ത്രിയുടെ തെറ്റുകളെ മൂടിവയ്ക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ മൂന്നാര്‍ സന്ദര്‍ശിക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.