തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
മാനേജ്മെന്റുകള്‍ കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ ഒത്തുകളിച്ച് ഫീസ് കൂട്ടും. പണം ഉളളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന അവസ്ഥയാണ് നിലവിലുളളത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്നാണ് ഫീസ് വര്‍ധനയെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ എംബിബിഎസ് കോഴ്‌സിന്റെ 85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷവും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവുമാണ് ഫീസ്. സര്‍ക്കാരിന്റെ ഫീസ് നിര്‍ണയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എല്ലാ സ്വാശ്രയ കോളജുകളിലും ഒരേ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ വരെ ഫീസ് വേണമെന്നായിരുന്നു മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്.