കരിമണല്‍ ഖനനം; സമരക്കാരെ ആക്ഷേപിച്ച ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്ന് ചെന്നിത്തല

chennithala

കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന് പറഞ്ഞ മന്ത്രി ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മന്ത്രി ദുര്‍വാശി ഉപേക്ഷിച്ച് പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും പ്രദേശവാസികള്‍ തന്നെയാണ് ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നതെന്നും ആലപ്പാട്ടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സമരക്കാരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top