കോഴിക്കോട്: പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. എങ്ങിനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കോണ്‍ഗ്രസ് നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയാണ്. കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കോണ്‍ഗ്രസിന് ഒരു ലവല്‍ പ്ലേ ഗ്രൗണ്ട് ഇല്ല. മോദി ഇനി അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മോദി പുടിനായി മാറി. മോദിയുടെ ഈ നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്‍മാരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രധാനമന്ത്രി ആസൂത്രിത നീക്കം നടത്തുന്നുവെന്ന് സോണിയ ഗാന്ധി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ആദായ നികുതി വകുപ്പിനെ കൊണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണെന്നും സോണിയ ആരോപിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം എഐസിസി ആസ്ഥാനത്ത് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.