തിരുവനന്തപുരം: ബിജു രമേശിന്റെ കോഴയാരോപണം നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രമേശ് ഉന്നയിച്ച ആരോപണം തെറ്റാണ്. കെപിസിസി രസീത് നല്‍കാതെ പണം വാങ്ങില്ല. കെപിസിസിക്കു ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാറുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ചെന്നിത്തലയ്ക്കു രണ്ടുകോടി രൂപയും ശിവകുമാറിനു 25 ലക്ഷം രൂപ നല്‍കിയെന്നുമാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് പണം നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയത്. ചെന്നിത്തല നേരിട്ടാണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.