കൊച്ചി: ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്.
പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമല്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വേണമായിരുന്നോ എന്ന കാര്യത്തിലാണ് തര്‍ക്കം. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുതിയ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ച വിഷയത്തില്‍ ചെന്നിത്തല രാവിലെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനുമായി ചര്‍ച്ച നടത്തിയിരുന്നു.