തിരുവനന്തപുരം: ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശിനെതിരെ ആഭ്യന്തരമന്ത്‌റി രമേശ് ചെന്നിത്തല മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. കെ.പി.സി.സി ആസ്ഥാനത്തു വച്ച് രണ്ടുകോടി രൂപ സംഭാവന കൈപ്പ?റ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ചെന്നിത്തല നോട്ടീസ് അയച്ചത്.
വിവാദ പ്രസ്താവന പിന്‍വലിച്ച് ബിജുരമേശ് മാപ്പുപറയാത്തപക്ഷം കേസുമായി മുന്നോട്ടു പോകുമെന്നാണ് ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ വ്യക്തമക്കി.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വി.എസ് ശിവകുമാര്‍ 25 ലക്ഷം വാങ്ങിയെന്നും ബിജു രമേശ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ കൈക്കൊള്ളുന്നകാര്യം ആലോചനയിലാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.
നേരത്തെ, മുന്‍ മന്ത്‌റി കെ.എം മാണിയും മന്ത്‌റി കെ. ബാബുവും കോഴയാരോപണം ഉന്നയിച്ച ബിജുരമേശിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിട്ടുണ്ട്.