തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിന്റെ നടപടി നിയമപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ സിപിഎം ഓഫീസില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചൈത്ര റെയ്ഡ് നടത്തിയതെന്നും ആക്രണത്തിന് പിന്നില്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.
ചൈത്രയോടു വിശദീകരണം തേടിയത് പൊലീസിന്റെ ആത്മ വീര്യം തകര്‍ക്കുമെന്നും വാദി പ്രതി ആകുന്ന അവസ്ഥയാണിതെന്നും സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചു.