എല്‍ഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ആര്‍എസ്എസുമായി കൂട്ടുകൂടിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ളതെന്നും, ആര്‍എസ്എസിന്റെ വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞ കാനത്തിന്റെ വാക്കുകള്‍ വര്‍ഗീയധ്രുവീകരണം നടക്കുന്നുണ്ടെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് കോടിയേരി പറയുന്നു വേണമെന്ന് കാനവും, ഇതില്‍ ആരെയാണ് ജനം വിശ്വസിക്കേണ്ട തെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top