കോട്ടയം: പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസ് നേതാവും ബിജെപിയിലേയ്ക്ക് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലെത്തുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്, വടകര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പങ്ങളും പാര്‍ട്ടിയില്‍ ഇല്ലെന്നും ആലപ്പുഴയിലെ കണ്‍വെണ്‍ഷനില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് വയനാട്ടിലെ യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.