കോവിഡ് രോഗികളുടെ കോള്‍ ലിസ്റ്റ് പരിശോധന ; ചെന്നിത്തല ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി

കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഹൈക്കോടതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.

ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. കോവിഡ് രോഗികള്‍ ക്വാറന്റൈന്‍ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ മതി. ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കേണ്ടതില്ല.

Top