കാസർകോട് : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ശബരിമലയിലെ ഭക്തരെ സംരക്ഷിക്കാനുള്ള നിയമ നിര്‍മാണം നടത്തും.
ഐശ്വര്യ പൂര്‍ണമായ കേരളമാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല.മുഖ്യമന്ത്രി പിണറായി വിജയന് കേരളം രണ്ടാമൂഴം നല്‍കില്ല. കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു. ചരിത്രത്തിലെ അപഹാസ്യ ഭരണമാണ് നടക്കുന്നതെന്നും ചെന്നിത്തല. ഗെയില്‍ അടക്കം വികസന പദ്ധതികള്‍ക്ക് തുരങ്കം വച്ചു. സ്വന്തമായി ഒരു പദ്ധതി പോലും നടപ്പിലാക്കാനായില്ല എന്നും ചെന്നിത്തല പറഞ്ഞു