തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ഹര്‍ജികളില്‍ ദേവസ്വംബോര്‍ഡിന്റെ മലക്കം മറിച്ചിലില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ അറിയാതെ എങ്ങനെയാണ് അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തിരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ബോര്‍ഡിന്റെ കരണം മറിച്ചില്‍ വിശ്വാസികളെ വേദനിപ്പിച്ചെന്നും ആരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയേണ്ടതുണ്ടെന്നും ഇതില്‍ സര്‍ക്കാരിന്റെ കള്ളക്കളിയും വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
ദേവസ്വംബോര്‍ഡ് എടുക്കാത്ത ഒരു തീരുമാനം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് രാജി വെച്ച് ഇറങ്ങിപ്പോകണമെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ മാനിച്ചില്ലെന്നും സര്‍ക്കാരിന്റെ അറിവോടെയാണോ ദേവസ്വംബോര്‍ഡ് അഭിഭാഷകന്‍ നിലപാട് കോടതിയില്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.