തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിയുടെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.
ബാര്‍ കോഴ കേസിലെ കോടതി വിധി സംബന്ധിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പരസ്യ പ്രസ്താവന നടത്തിയെന്നാരോപിച്ച് പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ ഡി.ജി.പി ജേക്കബ് തോമസിന് നോട്ടീസ് നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് ജേക്കബ് തോമസ് ചെന്നിത്തലയെ കണ്ട് തന്റെ ഭാഗം വിശദീകരിച്ചിരുന്നു. സര്‍ക്കാരിനെ താന്‍ ഒരു തരത്തിലും വിമര്‍ശിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. കോടതി വിധി വന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കു മാത്രമാണ് ചെയ്തത്. സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെങ്കില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച ശേഷം അമേരിക്കയിലേക്ക് പോവാന്‍ ജേക്കബ് തോമസ് ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.