തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മന്ത്രി സമരത്തെ അടച്ചാപേക്ഷിക്കുന്നത് ശരിയല്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം തന്നെ ആലപ്പാട് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ തള്ളി പറഞ്ഞിരുന്നു. ആലപ്പാടിനെ തകര്‍ത്തിരിക്കുന്നത് ഖനനമല്ലെന്നും സുനാമിയാണെന്നും ഇക്കാര്യം കെഎംഎംഎല്‍ എം.ഡി അന്വേഷിച്ചെന്നും ഐആര്‍ഇ റിപ്പോര്‍ട്ട് ലഭിച്ചെന്നും
ഖനനം നിയമപരമാണെന്നും നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നും സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, ജനകീയ വിഷയത്തില്‍ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പം തന്നെയുണ്ടാവുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
ജനങ്ങളെ മറന്നു കൊണ്ട് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്ന് ചോദിച്ച കാനം ആലപ്പാട് വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.