തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും എക്‌സൈസ് മന്ത്രിയ്ക്കുമെതിരെ അന്വേഷണത്തിന് അനുമതി തേടി ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്.
നാലാമത്തെ തവണയാണ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തയയ്ക്കുന്നത്. നേരത്തെ നല്‍കിയ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കത്ത് നല്‍കുന്നത്.
ബ്രൂവറി,ഡിസ്റ്റിലറി അനുമതി റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെയും പറഞ്ഞിരുന്നു. വിവാദം മൂലം അനുമതി റദ്ദാക്കുന്നുവെന്ന ഉത്തരവ് വ്യവസായികളെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.