തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പോയതോടെ സംസ്ഥാനം നാഥനില്ലാകളരിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതു കൊണ്ടാണ് ചുമതല കൈമാറാത്തതെന്നും ദുരിതാശ്വാസത്തിന്റെ പേരില്‍ ഉദ്യേഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നതെന്നും തരുന്നവരില്‍ നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ ഭീഷണി പിരിവ് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.