തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമുണ്ടായി നൂറു ദിവസം പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ പരാജയമാണെന്നാണ് ചെന്നിത്തല പറയുന്നത്. അടിയന്തര സഹായമായി നല്‍കുമെന്ന് പറഞ്ഞ 10,000 രൂപ നല്‍കുന്നതില്‍ പോലും ക്രമക്കേടുണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിന് ശേഷം നിരവധി വാഗ്ദാനങ്ങള്‍ ആണ് കേരളത്തിന് നല്‍കിയിരുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് പത്തുലക്ഷം, വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് ഒരു ലക്ഷം, വായ്പകള്‍ക്കായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം, കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം ഇങ്ങനെ വാഗ്ദാനങ്ങളുടെ പട്ടിക നീളുകയായിരുന്നു. പ്രളയ ദുരന്തത്തില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കുന്നതില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ നൂറാം ദിനമാണ് കടന്നു പോകുന്നത് ചെന്നിത്തല വ്യക്തമാക്കി.