ഭരണസ്തംഭനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ സ്തംഭനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്നു.

കളക്ടറേറ്റുകള്‍ക്ക് മുന്നിലാണ് ഉപരോധം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റ് ഉപരോധം രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് പ്രളയത്തിനു ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും ശബരിമല വിഷയത്തില്‍ വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഉപരോധം സംഘടിപ്പിക്കുന്നത്. രാവിലെ ആറു മുതലാണ് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്.

Top