ബ്രൂവറി കേസ്; നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അഴിമതി കേസില്‍ സര്‍ക്കാരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണറെ കണ്ടു.

സുപ്രിംകോടതി വിധിയനുസരിച്ച് സംസ്ഥാനസര്‍ക്കാരിനെ കേള്‍ക്കാതെ തന്നെ ഗവര്‍ണര്‍ക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കാമെന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് താന്‍ വീണ്ടും ഗവര്‍ണറെ സന്ദര്‍ശിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറി ഇടപാടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും എക്‌സൈസ് മന്ത്രി രാജി വെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top