കാലവര്‍ഷക്കെടുതി; അടിയന്തര സഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്

ramesh-chennithala

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശക്തമായ കടലാക്രമണം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ ഉടന്‍ തന്നെ അനുവദിക്കേണ്ടതാണെന്നും ഇതോടൊപ്പം കാലവര്‍ഷക്കെടുതിയില്‍ വീടുകളും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കാലവര്‍ഷക്കെടുതി മൂലം പകര്‍ച്ച വ്യാധികള്‍ വ്യാപകമായി പടരുകയാണെന്നും ഇവ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Top