തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച മുഖ്യമന്തി പിണറായി വിജയന്റെ നടപടിയില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അധികാരത്തിന്റെ ഹുങ്കില്‍ മുഖ്യമന്ത്രി പലതും മറക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷന്‍ അവരുടെ പണി തന്നെയാണ് ചെയ്തിരിക്കുന്നതെന്നും, സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം ആഭ്യന്തരവകുപ്പിന്റെ പിടിപ്പു കേടാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ് മനുഷ്യാവകാശ കമ്മീഷനെന്നും, അവര്‍ അവരുടെ പണിയെടുത്താല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി മുമ്പ് മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ചത്.