തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയില്‍ ഏകദിന ഉപവാസം നടത്തും. രാവിലെ 10 ന് തുടങ്ങുന്ന ഉപവാസസമരം യുഡിഎഫ് കണ്വീനര്‍ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്യും.
മഹാപ്രളയത്തിന് ശേഷമുണ്ടായ കാര്‍ഷികമേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഇതിനാലാണ് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.