തിരുവനന്തപുരം: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ എന്നറിയാന്‍ കടംകംപള്ളി സുരേന്ദ്രന്‍ വിളിച്ചാല്‍ സന്ദര്‍ശിക്കാന്‍ പോകില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിക്കൊപ്പം പോകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി ഇതുവരെ പമ്പയില്‍ പോയിട്ടില്ലെന്നും അദ്ദേഹം വന്നാല്‍ താനും പോകാന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു.
നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനെതിരെയും ചെന്നിത്തല വിമര്‍ശനമുന്നയിച്ചിരുന്നു. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സമൂഹ്യ സാമുദായിക സംഘടനകളുടെ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വരുന്ന ജനുവരി ഒന്നിന് ‘വനിതാ മതില്‍’ ഉണ്ടാക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.