കെവിന്റെ കൊലപാതകം; പൊലീസിന്റെ അനാസ്ഥമൂലം സംഭവിച്ചതാണെന്ന് രമേശ് ചെന്നിത്തല

കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം പൊലീസിന്റെ അനാസ്ഥമൂലം സംഭവിച്ചതാണെന്ന് രമേശ് ചെന്നിത്തല.

കെവിന്റെ അച്ഛനും ഭാര്യ നീനുവും പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും, കേരളത്തിലെ പൊലീസ് നിഷ്‌ക്രിയമായിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

കേരളത്തിലെ ഏറ്റവും പിടിപ്പുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ പണിയല്ല ആഭ്യന്തരവകുപ്പ്, മുഖ്യമന്ത്രി ഈ പണി അവസാനിപ്പിക്കണം. മുഖ്യമന്ത്രിക്കു ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top