തിരുവനന്തപുരം: കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അനുവദിക്കാത്ത സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്.
1999ല്‍ യുഡിഎഫ് സര്‍ക്കാരാണ് കിഫ്ബി രൂപീകരിച്ചതെന്നും അന്ന് സിഎജിക്ക് ഓഡിറ്റിംഗിനുള്ള അവകാശം നല്‍കിയിരുന്നുവെന്നും എന്നാല്‍ 2010 ലും 2016 ലും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതികളിലൂടെ സിഎജിയ്ക്ക് ഓഡിറ്റിംഗിനുള്ള അവകാശം നീക്കം ചെയ്‌തെന്നും കിഫ്ബിയുടെ ഓഡിറ്റ് പരിമിതമാണെന്നും ചെന്നിത്തല വ്യക്തമാക്കി.