കൊല്ലം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ആര്‍എസ്പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആര്‍എസ്പി ഇക്കാര്യം പ്രഖ്യാപിച്ചതില്‍ തെറ്റില്ലെന്നും യുഡിഎഫിനോട് ആലോചിച്ചാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി അസീസ് ഇക്കാര്യം പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു അസീസ് സ്ഥാനാര്‍ഥിയായി പ്രേമചന്ദ്രനെ പ്രഖ്യാപിച്ചത്. രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതിക്ക് അര്‍ഹനായ പ്രേമചന്ദ്രനെയല്ലാതെ മറ്റാരെയും ആര്‍എസ്പിക്ക് അന്വേഷിക്കേണ്ട കാര്യമില്ലെന്നാണ് അസീസ് പറഞ്ഞത്.