ramesh chennithala meets rahul gandhi

chennithala

ന്യൂഡല്‍ഹി: ഭരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് തെറ്റാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുന്നത് സിപിഎം അവസാനിപ്പിക്കണം. പ്രതിപക്ഷമെന്ന നിലയില്‍ ഭരണപരാജയങ്ങള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ചൂണ്ടിക്കാണിക്കുമെന്നും ഇതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

ഭരണപരാജയം സിപിഐ ചൂണ്ടിക്കാണിക്കുന്നതിനു മുന്‍പ് പ്രതിപക്ഷം പറഞ്ഞിട്ടുള്ളതാണ്. സിപിഐയുടെ അഭിപ്രായത്തില്‍ തെറ്റ് കാണുന്നില്ല. ഭരണപരാജയത്തേക്കുറിച്ച് സിപിഎം ആത്മപരിശോധന നടത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഭരണത്തിന് ഓശാന പാടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസിക്ക് സ്ഥിരം അധ്യക്ഷനെ നിയമിക്കണോ വേണ്ടയോ എന്ന കാര്യവും ചര്‍ച്ച ചെയ്തു.

അതിനിടെ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇരുനേതാക്കളും അടുത്തയാഴ്ച ഡല്‍ഹിയിലെത്തും.

Top