സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

ramesh chennithala

കൊച്ചി: വിവാദമായ സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല ഹൈക്കോടതിയില്‍. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും വിവരങ്ങള്‍ സ്പ്രിംഗ്ലറിന്റെ വെബ്‌സര്‍വറിലേയ്ക്ക് അപ്ലോഡ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിംഗ്ലര്‍ സിഇഒ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇതുവരെ സ്പ്രിംഗ്ലറില്‍ വ്യക്തിവിവരങ്ങള്‍ അപ്ലോഡ് ചെയ്യപ്പെട്ട ആളുകള്‍ക്കുള്ള നഷ്ടപരിഹാരത്തുക മുഖ്യമന്ത്രി, ഐടി സെക്രട്ടറി എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തേ ഇടപാടില്‍ 200 കോടി രൂപയുടെ അഴിമതി ആരോപണം ഉള്‍പ്പെടെ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെതിരേ നിയമനടപടിയ്ക്ക് ഒരുങ്ങിയിരിക്കുന്നത്.
സ്പ്രിംഗ്ലറിനെ മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയുമുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം.

സ്പ്രിംഗ്ലര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Top