ആലപ്പുഴ: ബിഡിജെഎസിനു ബിജെപി എന്താണെന്നു മനസിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇപ്പോഴെങ്കിലും ബിജെപിയെ അവര്‍ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ബിഡിജെഎസിന്റെ സഹായം തേടി യുഡിഎഫില്‍ നിന്ന് ആരും അങ്ങോട്ട് ചെന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎ മുന്നണി പ്രവര്‍ത്തിക്കുന്നില്ലെന്നും ബിജെപി തങ്ങളെ അവഗണിച്ചുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.