മകന്റെ വിവാഹവും ചെന്നിത്തലക്ക് പ്രചരണായുധമോ ?

തിരുവനന്തപുരം : സ്വന്തം മകന്റെ കല്യാണവും തരം താണ പ്രചരണത്തിന് ഉപയോഗിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ചെന്നിത്തലയുടെ മകന്‍ രോഹിത്തും വധു ശ്രീജയും ആലുവയില്‍ നിന്നും വിവാഹത്തിന് ശേഷം തിരുവനന്തപുരത്തേക്ക് പോയത് ജനശതാബ്ദി എക്‌സ്പ്രസ്സിലാണ്.

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യാതിരിക്കുന്നതിനു വേണ്ടി കൂടിയും റോഡ് മാര്‍ഗ്ഗം ഉള്ള തിരക്ക് ഒഴിവാക്കാനുമാണ് ചെന്നിത്തല റെയില്‍ യാത്ര തിരഞ്ഞെടുത്തതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍.

എ.സി കോച്ചിലെ ഈ യാത്ര കോണ്‍ഗ്രസ്സ് യാത്ര പോലെ ‘സംഭവ ബഹുലമായിരുന്നു’ സ്റ്റോപ്പുകളില്‍ ‘സ്വീകരണം’ വും, സെല്‍ഫിയെടുപ്പുമെല്ലാം കൊഴുത്തു.

റോഡ് മാര്‍ഗ്ഗമായാല്‍ കിട്ടില്ലായിരുന്ന പബ്ലിസിറ്റി മകന്റെ കല്യാണം വഴി ചെന്നിത്തല അടിച്ചെടുത്തെന്നതാണ് യാഥാര്‍ത്ഥ്യം. ഞായറാഴ്ച രാവിലെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. മന്ത്രിമാരും വിവിധ രാഷ്ട്രിയ നേതാക്കളും ഉള്‍പ്പെടെ വലിയ ഒരു പട തന്നെ ഉണ്ടായിരുന്നു ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍. ഇതിനു ശേഷമാണ് വധൂവരന്‍മാര്‍ തലസ്ഥാനത്തേക്ക് യാത്ര തിരിച്ചത്.

വിവാഹ വേഷത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ വരനെയും വധുവിനേയും കാണാന്‍ യാത്രക്കാരും പ്രവര്‍ത്തകരും തടിച്ച് കുടി. യാത്രക്കാര്‍ക്കൊപ്പം വധൂവരന്‍മാര്‍ സെല്‍ഫി എടുത്തപ്പോള്‍ ചെന്നിത്തലയും ഭാര്യയും ഒപ്പം ചേര്‍ന്നു.

അതേ സമയം കൊട്ടിഘോഷിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ജനമഹാ യാത്രക്ക് ലഭിക്കുന്നതിനേക്കാള്‍ പബ്ലിസിറ്റി മകന്റെ വിവാഹം വഴി ചെന്നിത്തല നേടിയതില്‍ പാര്‍ട്ടിയിലെ എതിരാളികളും ഇപ്പോള്‍ നിരാശയിലാണ്.

Top