തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്റെ പേരിലെ വിവാദങ്ങള്‍ ഏല്‍പ്പിച്ച പരുക്കില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. പാര്‍ട്ടി വേറെ മകന്‍ വേറെ എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ എല്ലാം ഒന്നാണെന്ന് എല്ലാവര്‍ക്കും മനസിലായി എന്നും ചെന്നിത്തല പറഞ്ഞു.
കോടിയേരിയുടെ പാത പിന്‍തുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടത്. മുട്ടാപ്പോക്ക് ന്യായം പറയാതെ സര്‍ക്കാര്‍ പിരിച്ച് വിട്ട് ജനവിധി തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നിത്തല വെല്ലുവിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല എ വിജയരാഘവനാണ് നല്‍കിയിട്ടുള്ളത്. ഇങ്ങനെയുള്ള ആളുകളെയാണ് ചുമതല ഏല്‍പ്പിക്കേണ്ടത് എന്നും ചെന്നിത്തല പരിഹസിച്ചു.