തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദം വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ആറ് മാസം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എന്ത് സേവനമാണ് സ്പ്രിംക്ലര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ടെസ്റ്റുകള്‍ കൂട്ടിയാല്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ഉയരും. പി.ആര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത് കൊവിഡ് പ്രതിരോധം അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.