മീ ടൂ; സര്‍ക്കാരും അമ്മയും ഡബ്യുസിസി വിഷയത്തില്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: വനിതാ സംഘടനയായ ഡബ്യുസിസി ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാരും അമ്മ സിനിമാ സംഘടനയും ഗൗരവമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിമാരുമായി ചര്‍ച്ച നടത്തണമെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നേരത്തെ, വനിതാസംഘടനകള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

സിനിമയിലെ വനിതാ കൂട്ടായ്മ ഉന്നയിച്ച ആരോപണം വളരെയധികം ഗൗരവതരമെന്ന് തന്നെയാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുമെന്നും പ്രശ്‌നം ഡബ്ല്യൂസിസിയും അമ്മ സംഘടനയും ചേര്‍ന്ന് പരിഹരിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു.

കൂടാതെ മുകേഷിന് മാത്രമായി ഒരു നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു വ്യക്തമാക്കി മന്ത്രി എ.കെ.ബാലനും രംഗത്തെത്തിയിരുന്നു.

Top