തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പലതിനും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പരാതി.
പരാതി പരിഗണിച്ച സ്പീക്കര്‍ മറുപടി കൃത്യമായി നല്‍കണമെന്ന് റൂളിംഗ് നല്‍കുകയും പരാതി ഗൗരവമുള്ളതാണെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിരുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അക്കാര്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ സ്വയം ഉത്തരം കണ്ടെത്തുകയാണെന്നും മന്ത്രി ബാലന്‍ ചൂണ്ടിക്കാട്ടി.