നിയമസഭയില്‍ സ്പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിഷേധത്തിന് കാരണം.

സ്പീക്കര്‍ അസ്വസ്ഥനാകുന്നതെന്തിനെന്ന് ചെന്നിത്തല ചോദിച്ചു. ചോദ്യം ചോദിക്കുന്നത് നിയമസഭാംഗങ്ങളുടെ അവകാശമാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യം ചോദിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top