ബ്രൂവറി വിഷയം; അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ അന്വേഷണം വേണ്ടെന്ന് ഗവർണർ പി.സദാശിവം. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്ത് തള്ളി.

ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കും എക്‌സൈസ് മന്ത്രിയ്ക്കുമെതിരെ അന്വേഷണത്തിന് അനുമതി തേടി ഗവർണർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറെ കണ്ടിരുന്നു.

ബ്രൂവറി,ഡിസ്റ്റിലറി അനുമതി റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെയും പറഞ്ഞിരുന്നു. വിവാദം മൂലം അനുമതി റദ്ദാക്കുന്നുവെന്ന ഉത്തരവ് വ്യവസായികളെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

Top