ramesh chennithala-phone trapping issue

Ramesh-Chennithala

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്തിയതു സര്‍ക്കാറിന്റെ അനുമതിയോടെയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു . ഇതിന്റെ ഗൗരവം മുഖ്യമന്ത്രിക്കു മനസിലാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ അറിവോടെയല്ല ഫോണ്‍ ചോര്‍ത്തലെങ്കില്‍ ജേക്കബ് തോമസിന്റെ സ്ഥലജലഭ്രമമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ചു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ തമ്മില്‍ ശീതസമരമാണ്. തമ്മില്‍ പാരവയ്പ്പാണു നടക്കുന്നത്. തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന സ്ഥിതിവിശേഷമാണെന്നും ചെന്നിത്തല പറഞ്ഞു.

Top