വര്‍ഗീയതയെ നേരിടാന്‍ തീവ്ര വര്‍ഗീയതയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

ramesh-Chennithala

തിരുവനന്തപുരം: വര്‍ഗീയതയെ നേരിടാന്‍ തീവ്ര വര്‍ഗീയതയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ നേരിടേണ്ടത് അവരുടെ അജണ്ട സ്വീകരിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനത്തിന്റെ പേരില്‍ ഒരു ഹൈന്ദവ മതില്‍ രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വളരെ ആപല്‍ക്കരമാണ്. ബി.ജെ.പിയെ നേരിടേണ്ടത് അവരുടെ അജണ്ട പിന്തുടര്‍ന്ന് കൊണ്ടാവരുതെന്ന് ചെന്നിത്ത പറഞ്ഞു.

വനിതാ മതിലിനെതിരായ വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി പറയണം. സി.പിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദനെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്ത വനിത മതിലിനെ കുറിച്ച് ജനങ്ങളെ എങ്ങനെയാണ് ബോദ്ധ്യപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ചെന്നിത്തല വ്യക്തമാക്കി.

വനിതാ മതില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയെങ്കില്‍ അത് അവസാനിപ്പിക്കണം. മതിലല്ല, വീടാണ് സംസ്ഥാനത്ത് പണിയേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top