എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പരസ്യം വസ്തുതാ വിരുദ്ധം; വിമര്‍ശനവുമായി ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: കേരളം ഭരണമികവില്‍ ഒന്നാമതെന്ന തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതുജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബംഗളുരുവിലെ പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ (പി.എ.സി) 2018ലെ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ സര്‍വ്വേയില്‍ കേരളം പലതിലും ഒന്നാമതല്ലെന്നും മാത്രമല്ല മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നോക്കം പോവുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച് ഇടതു സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Top