തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയിരിക്കുന്നുവെന്നും കഴിവുകേട് മറയ്ക്കുവാന്‍ പ്രതിപക്ഷത്തെ കുറ്റം പറയുകയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
കെവിനെ കാണാനില്ല എന്ന വാര്‍ത്ത കൊണ്ടുവന്നത് മാധ്യമങ്ങളാണ്. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തല വിടുവായിത്തം പറയരുതെന്നും, പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് ഇതുവരെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.