തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. ആഭ്യന്തര മന്ത്രിയായിരിക്കെ ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്നാണ് പരാതി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ 2 ഏക്കര്‍ ഭൂമി കൈമാറിയെന്നാണ് പരാതി. അഭിഭാഷകനായ അനൂപാണ് ചെന്നിത്തലയ്‌ക്കെതിരെ പരാതി നല്‍കിയത്. അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടുണ്ട്.
അഴിമതി വിമുക്ത കേരളമാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലന്‍സ് ഉറപ്പാക്കണമെന്നും പരാതികള്‍ ഉണ്ടായാല്‍ കര്‍ശനനടപടി വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം എത്തിയിരിക്കുന്നത്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഇടപെടല്‍ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണെന്നും ആയിരത്തോളം റെയ്ഡുകള്‍ ഒരു വര്‍ഷത്തിനിടെ നടത്താനായത് വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.