വനിതാമതില്‍; ഭീഷണികളെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ചെന്നിത്തല

ramesh-chennithala

പത്തനംതിട്ട: വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന കാരണത്താല്‍ വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലെ വസ്തുതാ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അത്തരക്കാര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇക്കാര്യത്തെ നിയമപരമായും രാഷ്ട്രീപരമായും നേരിടുമെന്നും സര്‍ക്കാരിന്റെ പരിപാടിയല്ല വനിതാ മതിലെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയാണെന്നും അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോകേണ്ട കാര്യമില്ലെന്നും അങ്ങനെ പോകാത്തവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്താല്‍ പ്രതിപക്ഷം നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

വനിതാ മതിലിനായി പെന്‍ഷന്‍കാരില്‍ നിന്നും പണപ്പിരിവ് നടത്തിയെന്ന വാര്‍ത്ത വിവാദമായി മാറിയിരുന്നു. എന്നാല്‍, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഐഎം അന്വേഷിക്കുമെന്നും വനിതാ മതിലിന്റെ പേരില്‍ പണപ്പിരിവ് അനുവദിക്കില്ലെന്നും കടകംപള്ളി വ്യക്തമാക്കിയിട്ടുണ്ട്.

Top