പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റിലായ പ്രതിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി സ്വാമിനാഥനാണ് ശനിയാഴ്ച മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാമിനാഥന്റെ മരണത്തിനു കാരണം തലച്ചോറിലെ രക്തസ്രാവമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണോ ഇയാള്‍ മരിച്ചതെന്ന സംശയം ബലപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂ എന്നും ചെന്നിത്തല വ്യക്തമാക്കി.

Top