തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് ലഭിക്കാതെ പോകുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൃത്യസമയത്ത് ഫയല്‍ സമര്‍പ്പിക്കാത്തതാണ് പോലീസ് മെഡല്‍ നഷ്ടമാകാന്‍ കാരണം. ഇതിന് ഉത്തരവാദി ആഭ്യന്തരവകുപ്പാണ്. രണ്ട് ആഴ്ചയോളം ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തരവകുപ്പില്‍ കെട്ടിക്കിടന്നു.
ഐഎഎസ്-ഐപിഎസ് ചേരിപ്പോരാണ് ഫയല്‍ നീങ്ങാത്തതിന് കാരണമായതെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാസമയം നടപടിക്രമങ്ങള്‍ പാലിക്കാതെ ഫയല്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് ലഭിക്കില്ലെന്ന് കഴിഞ്ഞ ദിസമാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഈ വാര്‍ത്ത ആഭ്യന്തരവകുപ്പ് തള്ളിക്കളയുകയും ചെയ്തിരുന്നു.